MENU
യൂത്ത് ആലാഹാ

07/17/2022
ബാംഗ്ലൂർ മാർ തിമോഥെയോസ് ഇടവകയിൽ യൂത്ത് ആലാഹാ എന്ന സംരംഭം രൂപം കൊണ്ടു. സൺഡേ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം കഴിയുന്നതായ 15 വയസ്സ് മുതൽ 25 വയസ്സിൽ താഴെയുള്ള യുവജനങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ഒരു സംരംഭമാണ് യൂത്ത് ആലാഹാ. ദൈവത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു യുവജനം എന്ന അർത്ഥത്തോടെയാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുക. സഭയുടെ നട്ടെല്ലായ യുവജനങ്ങള്‍ക്ക് തങ്ങളുടെ കഴിവുകളെ ക്രിയാത്മകമായി ഉപയോഗിക്കാനും വേദപുസ്തക അടിസ്ഥാനത്തിലും മറ്റും പ്രവർത്തിക്കുന്നതിനും അത് മുഖാന്തരം ഇടവകയുടെ സമഗ്രമായ വളർച്ച സ്വായത്തമാക്കുവാനും വേണ്ടിയാണ് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയിട്ടുള്ളത്. അതിലൂടെ അനേകം യുവജനങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാനും ദൈവികമായ ദാനങ്ങൾ പങ്കുവയ്ക്കപ്പെടുവാനും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ഈ സംരംഭത്തിൻറെ പ്രോഗ്രാം കോർഡിനേറ്റർ ആയി മന്ന നിബു തിരഞ്ഞെടുക്കപ്പെട്ടു.