MENU
സൺഡെ സ്കൂൾ ഹോളിന്റെ കട്ടിളസമർപ്പണം

08/28/2022
നടത്തറ മാർ നർസൈ പള്ളിയിൽ നിർമ്മാണം ആരംഭിച്ചിരിക്കുന്ന സൺഡെ സ്കൂൾ ഹോളിന്റെ കട്ടിളസമർപ്പണം വികാരി റവ. റൂണോ വർഗീസ് കശീശ നിർവഹിച്ചു. ഓഗസ്റ്റ് 28, ഞായർ വിശുദ്ധ കുർബാനക്കുശേഷം വിശ്വാസികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സഹവികാരി ഡീക്കൻ ഫ്രെഡ്ഡി ഡോൺ, കൈക്കാരൻ ജോബി ചിറ്റിലപ്പിള്ളി, കൺവീനർ ജെയിംസ് ഊക്കൻ എന്നിവർ സന്നിഹിതരായിരുന്നു.