MENU
മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു .

01/08/2023
മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു . ഇന്ന് രാവിലെ 7 മണിക്ക് മെത്രാപ്പോലീത്തൻ അരമനയിൽ നിന്ന് പാതൃയർക്കീസും മറ്റു പിതാക്കന്മാരും ഇന്ത്യയിൽ കാലം ചെയ്ത പൂർവികരായ മാർ ഔദീശോ , വിശുദ്ധ മാർ അബിമലേക്ക് തിമൊഥെയൂസ് , മാർ തോമ ധർമ്മോ , മാർ തിമൊഥെയൂസ് രണ്ടാമൻ , മാർ പൗലോസ് മാർ പൗലോസ് , എന്നിവരുടെ ഓർമ്മകൾ നിലനിൽക്കുന്ന മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിലേ വിശുദ്ധ മദ്ബഹായിൽ പരിശുദ്ധ കാഥോലിക്കോസ് പാതൃയർക്കീസ് മാറൻ മാർ ആവ തൃതീയന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിലാണ് മാർ ഔഗിൻ കൂരിയാക്കോസ് തിരുമേനിയെ ഇന്ത്യയുടെയും ദക്ഷിണ ഗൽഫ് രാജ്യങ്ങളുടേയും മെത്രാപ്പോലീത്തയായി വാഴിച്ചത്. ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയിൽ ആദ്യമായാണ് മെത്രാപ്പോലീത്തൻ പട്ടാഭിഷേകം നടക്കുന്നത്. ഇപ്പോഴത്തെ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ പിൻഗാമിയായിട്ടാണ് മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി അഭിഷിക്തനായത്. മാർ അപ്രേം മെത്രാപ്പോലീത്ത, മാർ അപ്രേം അഥ്നിയേൽ,മാർ ഇമ്മാനുവേൽ യോസേഫ് , മാർ പൗലോസ് ബെഞ്ചമിൻ, മാർ ബെന്യാമിൻ എല്ല്യ, ആർച്ച്ഡീക്കൻ വില്ല്യം തോമ എന്നിവരും മെത്രാപ്പോലീത്ത പട്ടാഭിഷേകത്തിൽ സഹകാർമ്മികരായി. അനേകം വൈദികരും ഇന്ത്യയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷയ്ക്ക് സാക്ഷികളായി.