MENU
വാഹന വിളംബര ജാഥ നടത്തി

01/01/2023
പരിശുദ്ധ മാറൻ മാർ ആവ തൃതീയൻ പാതൃയാർക്കീസ് തിരുമേനിയുടെ പ്രഥമ ഭാരത സന്ദർശനത്തോടും 2000 വർഷങ്ങൾക്കു ശേഷം ഭാരതത്തിൽ നടക്കുന്ന മെത്രാപ്പോലീത്ത പട്ടാഭിഷേകത്തിന് മുന്നോടിയായി വാഹന വിളംബര ജാഥ സംഘടിപ്പിച്ചു. തൃശ്ശൂർ കോർപ്പറേഷൻ ഗ്രൗണ്ടിൽ ഷംസാബാദ് രൂപത അധ്യക്ഷൻ ബിഷപ്പ് മാർ റാഫേൽ തട്ടിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. അനേകം വാഹനങ്ങളുടെ അകമ്പടിയോടെ കോർപ്പറേഷൻ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി സെന്റ് തോമസ് കോളേജ് വഴി കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളിയിൽ എത്തിച്ചേർന്നു. ജാഥ സമാപന സമ്മേളനത്തിൽ വെച്ച് ജാഥ പതാക ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത ജനറൽ കൺവീനർ ജേകബ് ബേബി ഒലക്കേങ്കലിൽ നിന്ന് ഏറ്റുവാങ്ങി. ഫാ.ജോസ് ജേക്കബ് വേങ്ങാശേരി , ഫാ.സിജോ ജോണി , ഫാ. റൂണോ വർഗീസ് , ചെയർമാൻ എ.എം. ആന്റണി , ജോയിന്റ് കൺവീനർ ജോസ് താഴ്ത്ത , ലിയോൺസ് കാങ്കപ്പാടൻ, ലാലി റാഫേൽ, രാജൻ ജോസ് മണ്ണുത്തി , ജിംറീവ്സ് സോളമൻ , ആൻസൺ കെ. ഡേവിഡ്, സി. ൽ . ടെന്നി , അബി ജെ. പൊൻമണിശ്ശേരി , ഡോ. റിഷി ഇമ്മട്ടി എന്നിവർ നേതൃത്വം നൽകി.