MENU
സ്നേഹ സംഗമം നടത്തി.

12/18/2022
പരിശുദ്ധ കാഥോലിക്കോസ് പാത്രിയർക്കീസ് മാർ ആവ തൃതീയൻ തിരുമേനിയുടെ ആഗമനവും ഭാരതത്തിലെ പ്രഥമ മെത്രാപ്പോലീത്തൻ പട്ടാഭിഷേകത്തിനോടും അനുബന്ധിച്ച് *"മാലാഖ ഗണങ്ങളെയും സഭയിലെ വൈദിക സ്ഥാനങ്ങളെയും"* കുറിച്ചുള്ള ഓഡിയോ വീഡിയോയുടെ പ്രകാശനം മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പയുടെ മാതൃ ഇടവകയായ മരോട്ടിച്ചാൽ മാർ മത്തായി ശ്ലീഹാ പള്ളിയിൽ സൺഡേ സ്കൂൾ കുട്ടികളും ഇടവക വിശ്വാസികളുമായി സ്നേഹ സംഗമവും നടത്തി. നിയുക്ത മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പകയുടെ അമ്മ ശ്രീമതി. അച്ചാമ്മ പൗലോസ് തിരുമേനിക്കു മധുരം നൽകി. ശ്രീ. ജോയ് ഓത്തോട്ടിൽ തിരുമേനിക്ക് പൊന്നാട അണിയിച്ചു. വികാരി ഫാ. സിജോ ജോണി സ്വാഗതവും, പ്രൊഫ.ഡോ. റിഷി ഇമ്മട്ടി നന്ദിയും പറഞ്ഞു. സഹ വികാരി ഫാ. ഷീജൻ , വാർഡ് മെംബർ ശ്രീ. അരോഷ് ടി.എ, കേന്ദ്ര ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ശ്രീ. ജെയ്ക്കബ് ബേബി ഒലക്കേങ്കിൽ, സിസ്റ്റർ ഡോ.ജിൻസി ഓത്തോട്ടിൽ , ശ്രീ. ബെന്നി മാളിയേക്കൽ , ശ്രീ. സി.ൽ . ടെന്നി , തിരുമേനിയുടെ സഹോദരൻ ശ്രീ. ബിജു പാച്ചാം പറമ്പിൽ എന്നിവർ സംസാരിച്ചു.