MENU
പൗരസ്ത്യ വിശ്വാസ ജ്വാല പ്രയാണം നടത്തി

12/11/2022
സഭയുടെ ആഗോള പരമാധ്യക്ഷൻ മാറൻ മാർ ആവ തൃതീയന്റെ പ്രഥമ ഭാരത സന്ദർശനവും മെത്രാപ്പൊലീത്തൻ പട്ടാഭിഷേകത്തിനോടും അനുബന്ധിച്ച് പൗരസ്ത്യ വിശ്വാസ ജ്വാല പ്രയാണം സംഘടിപ്പിച്ചു. മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രൽ അങ്കണത്തിലെ കാലം ചെയ്ത തിരുമേനിമാരുടെ കബറിങ്കൽ നിന്നും രാവിലെ 9.30 ന് ആരംഭിച്ചു. ഫാ. ഏ. സി. ആന്റണി ജാഥാ ക്യാപ്റ്റൻ ഫാ. സിജോ ജോണിക്ക് ജ്വാല കൈമാറി ഉദ്ഘാടനം ചെയ്തു. പൗരസ്ത്യ വിശ്വാസ ജ്വാല പ്രയാണം തൃശ്ശൂരിലെ 20 ഇടവകകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിൽ ഉച്ചതിരിഞ്ഞ് 5.00 ന് എത്തിച്ചേരി. കാൽഡിയൻ സിറിയൻ സ്ക്കൂളിലെ കായിക താരങ്ങളും സഭാ വിശ്വാസികളും 100 ഓളം വരുന്ന വാഹനങ്ങളുടെ അകമ്പടിയോടെ ഇക്കണ്ടവാരിയർ റോഡ് വഴി മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിൽ എത്തിച്ചേർന്നു. നിയുക്ത മെത്രാപ്പൊലീത്ത മാർ ഔഗിൻ കുര്യാക്കോസ് തിരുമേനി പൗരസ്ത്യ വിശ്വാസ ജ്വാല ജാഥാ ക്യാപ്റ്റൻ ഫാ.സിജോ ജോണിയിൽ നിന്ന് ഏറ്റുവാങ്ങുകയും സമാപന സന്ദേശം നൽകുകയും ചെയ്തു. ജനുവരി 14 വരെ പൗരസ്ത്യ വിശ്വാസ ജ്വാല കാലം ചെയ്ത തിരുമേനിമാരുടെ കബറിങ്കൽ ഉണ്ടാവും. ട്രസ്റ്റി ചെയർമാൻ A M ആന്റണി , ജനറൽ കൺവീനർ ജേക്കബ് ബേബി , ജോയിന്റ് കൺവീനർ ജോസ് താഴ്ത്ത , വളണ്ടിയർ കൺവീനർ ലാലി റാഫേൽ, ട്രസ്റ്റിമാരായ രാജൻ ജോസ് മണ്ണുത്തി, ലിയോൺസ് കാങ്കപ്പാടൻ , A V ഷാജു , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. റിഷി ഇമ്മട്ടി , പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അബി.ജെ.പൊൺ മണിശേരി , ട്രാൻസ്പോർട്ട് കമ്മിറ്റി C L ടെന്നി , ടോബി പടിക്കല എന്നിവർ നേതൃത്യം നൽകി. കാൽഡിയൻ സിറിയൻ സ്കൂളിലെ അത്‌ലിറ്റുകൾ , യൂത്ത്സ് അസോസിയേഷൻ , മെൻസ് അസോസിയേഷൻ , വുമൺസ് അസോസിയേഷൻ ഉൾപെടെ സഭാസമൂഹം വിശ്വാസ ജ്വാലയെ അനുഗമിച്ചു.