MENU
കാൽഡിയൻ സ്പോർട്ട്സ് അക്കാദമി ഉൽഘാടനം ചെയ്തു.

02/27/2023
കാൽഡിയൻ സിറിയൻ ചർച്ച് സ്ക്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഉള്ള സ്ക്കൂളുകളിൽ നിന്നു തിരഞ്ഞെടുത്ത വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ ചെറുപ്പക്കാലം മുതൽ കായിക മൽസരങ്ങളിലും അത്ലറ്റിക്ക്സ് , ഫുട്ബോൾ , ക്രിക്കറ്റ് , ബാസ്ക്കറ്റ് ബോൾ , കബഡി മൽസരങ്ങൾക്കും പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കാൽഡിയൻ സിറിയൻ ചർച്ച് സ്ക്കൂളിന്റെ നേതൃത്വത്തിൽ കാൽഡിയൻ സ്പോർട്ട്സ് അക്കാദമി ഇന്ന് സ്ക്കൂൾ ഗ്രൗണ്ടിൽ വച്ച് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത ഉൽഘാടനം ചെയ്തു.ജില്ലാ സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. ബിന്നി ഇമ്മട്ടി , മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ ശ്രീ. വിക്ടർ മഞ്ഞില , മുൻ സന്തോഷ് ട്രോഫി താരങ്ങളായ ശ്രീ. ഇട്ടി മാത്ത്യൂ നടക്കാവുകാരൻ , ശ്രീ. ബാബു കെ. ആന്റോ , ശ്രീ.കെ.എഫ്. ബെന്നി , ശ്രീ. റോമിയോ ഫ്രാൻസീസ് തുടങ്ങിയ പ്രമുഖ താരങ്ങളും ഉദ്ഘാടന സമ്മേളനത്തിലെ വിശിഷ്ടാതിഥികളായി. കാൽഡിയൻ സിറിയൻ ചർച്ച് സ്ക്കൂളിന്റെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഉള്ള എല്ലാ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയിട്ടുള്ളതാണ് പദ്ധതി. തിരഞ്ഞെടുത്ത 75 വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ചേർത്ത് കൊണ്ടാണ് അക്കാദമിയുടെ ആരംഭം. വിദഗ്ദരായ പരിശീലകരുടെ സേവനത്തോടെ സ്ക്കൂൾ ഗ്രാണ്ടിലായിരിക്കും പരിശീലനം കൊടുക്കുക. പരിശീലനം നൽകുന്ന കുട്ടികൾക്ക് എല്ലാ വിധ സൗകര്യങ്ങളും അക്കാദമിയിൽ ഒരുക്കും. ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ശ്രീ. ജേക്കബ് ബേബി , കോർപ്പറേറ്റ് മാനേജർ Dr. Sr. ജിൻസി ഓത്തോട്ടിൽ എന്നിവർ സംസാരിച്ചു. കേന്ദ്ര ട്രസ്റ്റി ബോർഡ് അംഗങ്ങൾ , പി.ടി.എ. ഭാരവാഹികൾ , സ്ക്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ , സ്ക്കൂളുകളിലെ പ്രധാനധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.