MENU
പൗരസ്ത്യ കൽദായ സുറിയാനി സഭ ഓർമ്മ തിരുനാൾ കാൽനാട്ടുകർമ്മം നടത്തി

04/18/2023
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കാലം ചെയ്ത വിശുദ്ധ അബിമാലേക് മാർ തിമോഥെയൂസ് മെത്രാപ്പോലീത്തയുടെ ഓർമ്മ തിരുനാളും, ഇന്ത്യയിൽ കാലം ചെയ്ത മാർ ഔദിശോ, മാർ തോമാ ധർമ്മോ, പൗലോസ് മാർ പൗലോസ്, മാർ തിമോഥെയൂസ് രണ്ടാമൻ എന്നീ തിരുമേനിമാരുടെ ഓർമ്മ ദിനത്തിനോടും അനുബന്ധിച്ച് എല്ലാവർഷവും മെയ് ഒന്നാം തീയതി നടത്തുന്ന അന്നീദാ ശുശ്രൂഷ, സാമൂഹ സദ്യ, അനുസ്മരണ സമ്മേളനത്തിൻ്റെ പന്തൽ കാൽനാട്ടുകർമ്മം വലിയ പള്ളി അങ്കണത്തിൽ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. വികാരി ജനറൽ ഫാദർ ജോസ് ജേക്കബ് വേങ്ങശ്ശേരി, വലിയ പള്ളി വികാരി ഫാദർ സിറിൽ ആൻറണി, ട്രസ്റ്റ് ബോർഡ് ചെയർമാൻ /ജനറൽ കൺവീനർ എ എം ആൻറണി, വൈസ് ചെയർമാൻ ജേക്കബ് ബേബി ഒലക്കേങ്ങൽ, ജോയിൻറ് കൺവീനർമാരായ സി എൽ ടെന്നി, വർഗീസ് ജെ ഒല്ലൂക്കാരൻ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ രാജൻ ജോസ് മണ്ണുത്തി, ലിയോൺ കാങ്കപ്പാടൻ, ജോസ് താഴ്ത്ത, ആൻസ് കെ ഡേവിസ്, ജിംറീവ്സ് സോളമൻ, മുൻ ട്രസ്റ്റ് ബോർഡ് ചെയർമാൻ ഐ ജി ജോയ്, തുടങ്ങി ഒട്ടേറെ പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.