MENU
Save Food, Donate Food.

08/20/2023
*"Save Food, Donate Food "* പൗരസ്ത്യ കൽദായ സുറിയാനി സഭ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ കേന്ദ്ര യൂത്ത്സ് അസോസിയേഷനും നെല്ലങ്കര, കുരിയച്ചിറ, നെല്ലിക്കുന്ന് എന്നീ ഇടവക യൂത്ത്സ് അസോസിയേഷനുകൾ സംയുക്തമായി *അന്താരാഷ്ട്ര യുവജനദിന കർമപദ്ധതിയുടെ ഭാഗമായി* സമൂഹത്തിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി *"Save Food, Donate Food "* ക്യാമ്പയിൻ *ക്ലർജി സെക്രട്ടറിയായ ഫാദർ കെ ആർ ഇനാശു അച്ഛൻ* ഓഗസ്റ്റ് ഇരുപതാം തീയതി നടത്തിയ ബിഷപ്പ് മാർ പൗലോസ് പൗലോസ് മെമ്മോറിയൽ ടൂർണമെന്റിൽ വച്ച് ഉദ്ഘാടനം ചെയ്തു. *മേൽപ്പറഞ്ഞ പദ്ധതിയിൽ ലക്ഷ്യം സഭയിലും സമൂഹത്തിലും അനാവശ്യമായി ഭക്ഷണം പാഴാക്കുന്നത് അശേഷം ഒഴിവാക്കുക എന്നാണ്. അതിനോടൊപ്പം നമ്മുടെ ഓരോത്തരുടെ വിശേഷ ദിവസങ്ങളിൽ ചെറിയൊരു തുക ദാനം ചെയ്തുകൊണ്ട് സമൂഹത്തിലെ അശരണായ വ്യക്തികൾക്ക് ഭക്ഷണം നൽകുവാനുമുള്ള ഒരു കർമ്മപദ്ധതിയാണിത്.* പ്രസ്തുത പരിപാടിയിൽ *കേന്ദ്ര സെക്രട്ടറി ശ്രീ ജോഫിൻ ജോൺ ക്യാമ്പയിൻ കോർഡിനേറ്റർ ശ്രീ നിധിൻ സണ്ണി മാർത്ത മറിയം വലിയ പള്ളി ഇടവക യൂത്ത് സെക്രട്ടറി ശ്രീ ദേവസി* എന്നിവർ സന്നിഹിതരായിരുന്നു