MENU
മാർ പത്രോസ് ശ്ലീഹ പള്ളി തിരുനാൾ

01/17/2020
മാർ പത്രോസ് ശ്ലീഹയുടെ നാമത്തിൽ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കീഴിൽ പൂച്ചട്ടി ദേശത്ത് സ്ഥിതി ചെയ്യുന്ന മാർ പത്രോസ് ശ്ലീഹ പള്ളിയുടെ നാലാമത്തെ തിരുനാൾ വിശുദ്ധ മാർ പത്രോസ് ശ്ലീഹയുടെ ഓർമദിനമായ 2020 ജനുവരി 17നും 18, 19 എന്നീ തിയ്യതികളിലും സമുചിതമായി ആലോഷിക്കുന്ന വിവരം താങ്കളെ സന്തോഷപൂർവം അറിയിക്കുന്നു.തിരുനാൾ ദിനങ്ങളിൽ താങ്കളുടെ മഹനീയ സാനിധ്യം ഞങ്ങൾ ആഗ്രഹിക്കുന്നു. ആയതിനാൽ ഈ മൂന്ന് ദിവസങ്ങളിൽ പൂച്ചട്ടി മാർ പത്രോസ് ശ്ലീഹ പള്ളിയിലേക്ക് താങ്കളേയും, കുടുംബത്തേയും സന്തോഷപൂർവ്വം ക്ഷണിക്കുന്നു. ഒരിക്കൽ കൂടി താങ്കളേയും താങ്കളുടെ കുടുംബത്തേയും സന്തോഷപൂർവ്വം ക്ഷണിച്ചു കൊണ്ട് പൂച്ചട്ടി മാർ പത്രോസ് ശ്ലീഹ പള്ളി പിരിഷ് കൗൺസിലിനു വേണ്ടി വികാരി റവ.ഫാ. റൂണോ വർഗീസ് അസ്സി.വികാരി . ഡീ. ചാക്കുണ്ണി വിതയത്തിൽ കൈക്കാരൻമാർ പോൾസൺ, ജെ.ഇമ്മട്ടി സന്തോഷ് .സി.ടി