MENU
HRD കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വൈദികകൂട്ടായ്മമ

02/17/2020
HRD കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വൈദികകൂട്ടായ്മയിൽ നിന്നും ഉരുത്തിരിഞ്ഞ *സഭാ പുതുക്കത്തിന്റെ കാലഘട്ടം* എന്ന കർമ്മ പദ്ധതിയിലേക്ക് വൈദികരെ സജ്ജരാക്കുന്നുതിനു വേണ്ടി Dn. VV ജോസഫ് ശെമ്മാശന്റെ നേതൃത്വത്തിൽ സ്പിരിച്വൽ എൻറിച്ച്മെന്റ് ട്രെയിനിങ് ദ്വിദിന സഹവാസ പഠന ക്യാമ്പ് നടത്തി. 20 ഓളം വൈദികർ പങ്കെടുത്തു. വൈദികരുടെ നേതൃത്വത്തിൽ സഭയിൽ ആത്മീക ഉണർവ് നൽകുന്നതിന്റെ ഭാഗമായി നോമ്പുകാലത്ത് ഒരോ ഇടവകകളിലും നടത്താനിരിക്കുന്ന *പുതുക്കപ്രത്യാശ ഭവന സന്ദർശന* ത്തിനും തുടർന്ന് ഓരോ ഇടവകകളിലും നടത്താനുദ്ദേശിക്കുന്ന *അഭിഷേകധ്യാന കൂട്ടായ്മക്കും* വേണ്ടി വൈദികർ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൗൺസിലിംഗിന്റെ ആദ്യ തലങ്ങളിലൂടെ ആത്മീയതയുടെ വിവിധ തലങ്ങളിലേക്ക് കടക്കുന്നവിധമായിരിക്കും വൈദികർ പ്രവർത്തനങ്ങൾക്രമീകരിക്കുക. സഭയിലെ വൈദികരുടെ നേതൃത്വത്തിൽ നടത്തുന്ന സഭാ പുതുക്കകാലത്തിന്റെ ആദ്യ പടി ഉപകാരപ്രഥമാക്കുവാൻ ഏവരുടെയും പ്രാർത്ഥനാ സഹായങ്ങൾ അപേക്ഷിച്ചുകൊള്ളുന്നു. *ഔദ്യോഗികഅറിയിപ്പുകൾ യഥാസമയം ബന്ധപ്പെട്ടവർ നൽകുന്നതായിരിക്കും* Share it for our Church