MENU
സുവർണജൂബിലി ഭവന പദ്ധതി

06/13/2020
2018 ലെ കേരളം കണ്ട അതി പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് തണലേകാൻ തൃശ്ശൂർ മാർത്ത് മറിയം വലിയപള്ളി വിഭാവനം ചെയ്ത ബ്രഹദ് പദ്ധതിയായിരുന്നു മാർ അപ്രേം മെത്രാപ്പോലീത്ത സുവർണജൂബിലി ഭവന ദാനപദ്ധതി .വലിയ പള്ളിയുടെ നേതൃത്വത്തിൽ തൃശ്ശൂർ വെങ്ങിണിശ്ശേരിക്കടുത്ത് കൂട്ടാല കുന്നിൽ 20 സെൻറ് സ്ഥലം വാങ്ങി 10 ഭവനങ്ങൾ നിർമ്മിച്ച് നൽകുവാൻ പള്ളി പൊതുയോഗം തീരുമാനിച്ചു. ഈ സ്ഥലത്തിന് പിന്നീട് വി.മാർ തിമോഥിയോസ് നഗർ എന്ന് പുനർനാമകരണം ചെയ്തു. ഇതിൻറെ ഔദ്യോഗിക നിർമ്മാണോദ്ഘാടനം 2018 കൂദശ് ഏത്ത തിരുനാളിൽ അഭിവന്ദ്യ ഡോക്ടർ മാർ അപ്രേം മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിദ്ധ്യത്തിൽ ബഹുമാനപ്പെട്ട മന്ത്രി എ.സി മൊയ്തീൻ ,തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേരി തോമസ് എന്നിവർ സംയുക്തമായി നിർവഹിച്ചു. ഇതിൻറെ ഓരോ നിർമ്മാണ ഘട്ടത്തിലും അഭിവന്ദ്യ ഡോക്ടർ മാർ അപ്രേം മെത്രാപ്പോലീത്തയുടേയും മറ്റു എപ്പിസ്കോപ്പ മാരുടെയും പിന്തുണ ഉണ്ടായിരുന്നു . ഏകദേശം ഒന്നര വർഷത്തിന് ശേഷം ഇതിൻറെ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറുവാൻ ശരിയായി. ആറും നാലും ഭവനങ്ങളുടെ ബ്ലോക്കുകൾ അടങ്ങിയ കെട്ടിടങ്ങളായാണ് പണിതീർത്തത്. ഏകദേശം രണ്ടു കോടിയോളം രൂപ നിർമ്മാണ ചെലവായി വേണ്ടിവന്നു.വലിയപള്ളി വികാരി ഫാദർ ബിനു ജോസഫ് അധ്യക്ഷനായ വിദഗ്ധ കമ്മിറ്റിയാണ് ഗുണഭോക്താക്കളെ കണ്ടെത്തി പട്ടിക തയ്യാറാക്കിയത്. ഈ ഭവനങ്ങളുടെ താക്കോൽ കൈമാറ്റം ജൂൺ 13 ന് ഡോക്ടർ മാർ അപ്രേം മെത്രാപ്പോലീത്തയുടെ എൺപതാം ജന്മദിനത്തിൽ വലിയ പള്ളിയിൽ നടന്ന ലളിതമായ ചടങ്ങിൽ നടന്നു. കോവിഡ്19 പശ്ചാത്തലത്തിൽ ഇതിൻറെ ഔദ്യോഗികമായ ഉദ്ഘാടനവും പൊതുസമ്മേളനവും പിന്നീട് നടത്തുവാൻ നിർമാണ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു വികാരി ഫാദർ ബിനു ജോസഫ്, അസിസ്റ്റൻറ് വികാരി ഫാദർ സിജോ ജോണി കൈക്കാരന്മാരായ ശ്രീ. ഐ.ജി ജോയ് ,ശ്രീ രാജു ഇമ്മട്ടി എന്നിവർ ഇവർ നേതൃത്വം നൽകിയ കമ്മിറ്റിയാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. വലിയ പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഈ മഹനീയമായ ജീവകാരുണ്യപ്രവർത്തനം സഭയുടെ ചരിത്രത്തിൽ എന്നെന്നും ഓർക്കപ്പെടും. അസിസ്റ്റൻറ് വികാരി സിജോ ജോണി പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ വികാരി ഫാദർ ബിനു ജോസഫ് പോന്നോ ക്കാരൻ സ്വാഗതവും, ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റീസ് ചെയർമാൻ സി എൽ ടെനി ഗുണഭോക്താക്കൾ ക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു, യൂത്ത്സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി സോജൻ പി ജോൺ ആശംസകളർപ്പിച്ചു. കൈക്കാരൻ ഐ ജി ജോയ് ഭാവന ദാന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കൈക്കാരൻ രാജു ഇമ്മട്ടി യോഗത്തിൽ നന്ദി അറിയിച്ചു