MENU
യൂത്ത്സ് അസോസിയേഷൻ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷൻ കമ്മ്യൂണിറ്റി കിച്ചനിലേക്ക് അരിയും പലവ്യഞ്ജനങ്ങളും

05/25/2021
പൗരസ്ത്യ കൽദായ സുറിയാനി സഭയിലെ യുവജന പ്രസ്ഥാനമായ യൂത്ത്സ് അസോസിയേഷൻ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷൻ കമ്മ്യൂണിറ്റി കിച്ചനിലേക്ക് അരിയും പലവ്യഞ്ജനങ്ങളും 25/05/2021ന് നൽകുകയുണ്ടായി. തദവസരത്തിൽ തൃശ്ശൂർ മേയർ ശ്രീ എൻ കെ വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, യൂത്ത്സ് അസോസിയേഷൻ കേന്ദ്രസമിതി പ്രസിഡണ്ട് ഫാദർ സിജോ ജോണി, യൂത്ത്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജീസ് എ ജെ, വൈസ് പ്രസിഡന്റ് അഭിനവ് ചാൾസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടോജോ തിമോത്തി , തോമസ് ബേബി, സുമേഷ് തോമസ്, പത്താം ഡിവിഷൻ കൗൺസിലർ സുബി സുകുമാർ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ എന്നിവർ സന്നിഹിതരായിരുന്നു.