MENU
അണുനശീകരണകിറ്റുകൾ കൈമാറി.

05/25/2021
മാർത്ത് മറിയം വലിയപള്ളി യൂത്ത്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ S.I. ശ്രീ.നസ്റുദ്ധീൻ അവർകൾക്കും, തൃശ്ശൂർ ജില്ലാ ആശുപത്രി, എന്നിവിടങ്ങളിലേക്കും അണുനശീകരണകിറ്റുകൾ കൈമാറി. വലിയപളളി യൂത്ത്സ് അസോസിയേഷൻ പ്രസിഡന്റ്‌ ഫാ. സിറിൽ ആന്റണി, സെക്രട്ടറി അൽബിൻ റോയ്, സെൻട്രൽ വൈസ് പ്രസിഡന്റ്‌ അഭിനവ് ചാൾസ് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഇടവക യൂത്ത്സ് അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധതയുള്ള ഈ പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവർക്കും പ്രത്യേകം നന്ദി. എന്ന് സെക്രട്ടറി അൽബിൻ. റോയ്