MENU
യൂത്ത്സ് അസോസിയേഷൻ കേന്ദ്ര സമിതി

06/05/2021
പൗരസ്ത്യ കൽദായ സുറിയാനി സഭയിലെ യുവജന പ്രസ്ഥാനമായ യൂത്ത്സ് അസോസിയേഷൻ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ 2021 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാർ തിമോത്തിയോസ് ഹൈ റോഡിലുള്ള മെത്രാപോലീത്തൻ അരമനയിൽ അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്താ തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തിൽ അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പാ തിരുമേനി ഫലവൃക്ഷതൈ നടുകയുണ്ടായി.തദവസരത്തിൽ യൂത്ത്സ് അസോസിയേഷൻ കേന്ദ്രസമിതി പ്രസിഡന്റ് ബഹു.സിജോ ജോണി കശീശയും ജനറൽ സെക്രട്ടറി ജീസ് A J യും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.പരിസ്ഥിതി ദിനത്തൊടനുബന്ധിച്ച് ഇടവക യൂത്ത്സ് അസോസിയേഷൻ സെക്രട്ടറിമാർക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.കൂടാതെ യൂത്ത്സ് അസോസിയേഷൻ കേന്ദ്ര സമിതിയുടെ നേതൃത്വത്തിലുള്ള ഒരു ഫേസ് ബുക്ക് പേജ് ആരംഭിക്കുകയും ചെയ്തു. ജീസ് A J ജനറൽ സെക്രട്ടറി യൂത്ത്സ് അസോസിയേഷൻ കേന്ദ്ര സമിതി