-
04/18/2023
പൗരസ്ത്യ കൽദായ സുറിയാനി സഭ ഓർമ്മ തിരുനാൾ കാൽനാട്ടുകർമ്മം നടത്തി
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കാലം ചെയ്ത വിശുദ്ധ അബിമാലേക് മാർ തിമോഥെയൂസ് മെത്രാപ്പോലീത്തയുടെ ഓർമ്മ തിരുനാളും, ഇന്ത്യയിൽ കാലം ചെയ്ത മാർ ഔദിശോ, മാർ തോമാ ധർമ്മോ, പൗലോസ് മാർ പൗലോസ്, മാർ തിമോഥെയൂസ് രണ്ടാമൻ എന്നീ
തിരുമേനിമാരുടെ ഓർമ്മ ദിനത്തിനോടും അനുബന്ധിച്ച് എല്ലാവർഷവും മെയ് ഒന്നാം തീയതി നടത്തുന്ന അന്നീദാ ശുശ്രൂഷ, സാമൂഹ സദ്യ, അനുസ്മരണ സമ്മേളനത്തിൻ്റെ പന്തൽ കാൽനാട്ടുകർമ്മം വലിയ പള്ളി അങ്കണത്തിൽ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. വികാരി ജനറൽ ഫാദർ ജോസ് ജേക്കബ് വേങ്ങശ്ശേരി, വലിയ പള്ളി വികാരി ഫാദർ സിറിൽ ആൻറണി, ട്രസ്റ്റ് ബോർഡ് ചെയർമാൻ /ജനറൽ കൺവീനർ എ എം ആൻറണി, വൈസ് ചെയർമാൻ ജേക്കബ് ബേബി ഒലക്കേങ്ങൽ, ജോയിൻറ് കൺവീനർമാരായ സി എൽ ടെന്നി, വർഗീസ് ജെ ഒല്ലൂക്കാരൻ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ രാജൻ ജോസ് മണ്ണുത്തി, ലിയോൺ കാങ്കപ്പാടൻ, ജോസ് താഴ്ത്ത, ആൻസ് കെ ഡേവിസ്, ജിംറീവ്സ് സോളമൻ, മുൻ ട്രസ്റ്റ് ബോർഡ് ചെയർമാൻ ഐ ജി ജോയ്, തുടങ്ങി ഒട്ടേറെ പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
-
02/27/2023
കാൽഡിയൻ സ്പോർട്ട്സ് അക്കാദമി ഉൽഘാടനം ചെയ്തു.
കാൽഡിയൻ സിറിയൻ ചർച്ച് സ്ക്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഉള്ള സ്ക്കൂളുകളിൽ നിന്നു തിരഞ്ഞെടുത്ത വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ ചെറുപ്പക്കാലം മുതൽ കായിക മൽസരങ്ങളിലും അത്ലറ്റിക്ക്സ് , ഫുട്ബോൾ , ക്രിക്കറ്റ് , ബാസ്ക്കറ്റ് ബോൾ , കബഡി മൽസരങ്ങൾക്കും പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കാൽഡിയൻ സിറിയൻ ചർച്ച് സ്ക്കൂളിന്റെ നേതൃത്വത്തിൽ കാൽഡിയൻ സ്പോർട്ട്സ് അക്കാദമി ഇന്ന് സ്ക്കൂൾ ഗ്രൗണ്ടിൽ വച്ച് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത ഉൽഘാടനം ചെയ്തു.ജില്ലാ സ്പോർട്ട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. ബിന്നി ഇമ്മട്ടി , മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ ശ്രീ. വിക്ടർ മഞ്ഞില , മുൻ സന്തോഷ് ട്രോഫി താരങ്ങളായ ശ്രീ. ഇട്ടി മാത്ത്യൂ നടക്കാവുകാരൻ , ശ്രീ. ബാബു കെ. ആന്റോ , ശ്രീ.കെ.എഫ്. ബെന്നി , ശ്രീ. റോമിയോ ഫ്രാൻസീസ് തുടങ്ങിയ പ്രമുഖ താരങ്ങളും ഉദ്ഘാടന സമ്മേളനത്തിലെ വിശിഷ്ടാതിഥികളായി. കാൽഡിയൻ സിറിയൻ ചർച്ച് സ്ക്കൂളിന്റെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഉള്ള എല്ലാ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയിട്ടുള്ളതാണ് പദ്ധതി. തിരഞ്ഞെടുത്ത 75 വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ചേർത്ത് കൊണ്ടാണ് അക്കാദമിയുടെ ആരംഭം. വിദഗ്ദരായ പരിശീലകരുടെ സേവനത്തോടെ സ്ക്കൂൾ ഗ്രാണ്ടിലായിരിക്കും പരിശീലനം കൊടുക്കുക. പരിശീലനം നൽകുന്ന കുട്ടികൾക്ക് എല്ലാ വിധ സൗകര്യങ്ങളും അക്കാദമിയിൽ ഒരുക്കും. ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ശ്രീ. ജേക്കബ് ബേബി , കോർപ്പറേറ്റ് മാനേജർ Dr. Sr. ജിൻസി ഓത്തോട്ടിൽ എന്നിവർ സംസാരിച്ചു. കേന്ദ്ര ട്രസ്റ്റി ബോർഡ് അംഗങ്ങൾ , പി.ടി.എ. ഭാരവാഹികൾ , സ്ക്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ , സ്ക്കൂളുകളിലെ പ്രധാനധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
-
12/11/2022
പൗരസ്ത്യ വിശ്വാസ ജ്വാല പ്രയാണം നടത്തി
സഭയുടെ ആഗോള പരമാധ്യക്ഷൻ മാറൻ മാർ ആവ തൃതീയന്റെ പ്രഥമ ഭാരത സന്ദർശനവും മെത്രാപ്പൊലീത്തൻ പട്ടാഭിഷേകത്തിനോടും അനുബന്ധിച്ച് പൗരസ്ത്യ വിശ്വാസ ജ്വാല പ്രയാണം സംഘടിപ്പിച്ചു. മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രൽ അങ്കണത്തിലെ കാലം ചെയ്ത തിരുമേനിമാരുടെ കബറിങ്കൽ നിന്നും രാവിലെ 9.30 ന് ആരംഭിച്ചു. ഫാ. ഏ. സി. ആന്റണി ജാഥാ ക്യാപ്റ്റൻ ഫാ. സിജോ ജോണിക്ക് ജ്വാല കൈമാറി ഉദ്ഘാടനം ചെയ്തു. പൗരസ്ത്യ വിശ്വാസ ജ്വാല പ്രയാണം തൃശ്ശൂരിലെ 20 ഇടവകകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിൽ ഉച്ചതിരിഞ്ഞ് 5.00 ന് എത്തിച്ചേരി. കാൽഡിയൻ സിറിയൻ സ്ക്കൂളിലെ കായിക താരങ്ങളും സഭാ വിശ്വാസികളും 100 ഓളം വരുന്ന വാഹനങ്ങളുടെ അകമ്പടിയോടെ ഇക്കണ്ടവാരിയർ റോഡ് വഴി മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിൽ എത്തിച്ചേർന്നു. നിയുക്ത മെത്രാപ്പൊലീത്ത മാർ ഔഗിൻ കുര്യാക്കോസ് തിരുമേനി പൗരസ്ത്യ വിശ്വാസ ജ്വാല ജാഥാ ക്യാപ്റ്റൻ ഫാ.സിജോ ജോണിയിൽ നിന്ന് ഏറ്റുവാങ്ങുകയും സമാപന സന്ദേശം നൽകുകയും ചെയ്തു. ജനുവരി 14 വരെ പൗരസ്ത്യ വിശ്വാസ ജ്വാല കാലം ചെയ്ത തിരുമേനിമാരുടെ കബറിങ്കൽ ഉണ്ടാവും. ട്രസ്റ്റി ചെയർമാൻ A M ആന്റണി , ജനറൽ കൺവീനർ ജേക്കബ് ബേബി , ജോയിന്റ് കൺവീനർ ജോസ് താഴ്ത്ത , വളണ്ടിയർ കൺവീനർ ലാലി റാഫേൽ, ട്രസ്റ്റിമാരായ രാജൻ ജോസ് മണ്ണുത്തി, ലിയോൺസ് കാങ്കപ്പാടൻ , A V ഷാജു , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. റിഷി ഇമ്മട്ടി , പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അബി.ജെ.പൊൺ മണിശേരി , ട്രാൻസ്പോർട്ട് കമ്മിറ്റി C L ടെന്നി , ടോബി പടിക്കല എന്നിവർ നേതൃത്യം നൽകി. കാൽഡിയൻ സിറിയൻ സ്കൂളിലെ അത്‌ലിറ്റുകൾ , യൂത്ത്സ് അസോസിയേഷൻ , മെൻസ് അസോസിയേഷൻ , വുമൺസ് അസോസിയേഷൻ ഉൾപെടെ സഭാസമൂഹം വിശ്വാസ ജ്വാലയെ അനുഗമിച്ചു.
-
12/18/2022
സ്നേഹ സംഗമം നടത്തി.
പരിശുദ്ധ കാഥോലിക്കോസ് പാത്രിയർക്കീസ് മാർ ആവ തൃതീയൻ തിരുമേനിയുടെ ആഗമനവും ഭാരതത്തിലെ പ്രഥമ മെത്രാപ്പോലീത്തൻ പട്ടാഭിഷേകത്തിനോടും അനുബന്ധിച്ച് *"മാലാഖ ഗണങ്ങളെയും സഭയിലെ വൈദിക സ്ഥാനങ്ങളെയും"* കുറിച്ചുള്ള ഓഡിയോ വീഡിയോയുടെ പ്രകാശനം മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പയുടെ മാതൃ ഇടവകയായ മരോട്ടിച്ചാൽ മാർ മത്തായി ശ്ലീഹാ പള്ളിയിൽ സൺഡേ സ്കൂൾ കുട്ടികളും ഇടവക വിശ്വാസികളുമായി സ്നേഹ സംഗമവും നടത്തി. നിയുക്ത മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പകയുടെ അമ്മ ശ്രീമതി. അച്ചാമ്മ പൗലോസ് തിരുമേനിക്കു മധുരം നൽകി. ശ്രീ. ജോയ് ഓത്തോട്ടിൽ തിരുമേനിക്ക് പൊന്നാട അണിയിച്ചു. വികാരി ഫാ. സിജോ ജോണി സ്വാഗതവും, പ്രൊഫ.ഡോ. റിഷി ഇമ്മട്ടി നന്ദിയും പറഞ്ഞു. സഹ വികാരി ഫാ. ഷീജൻ , വാർഡ് മെംബർ ശ്രീ. അരോഷ് ടി.എ,
കേന്ദ്ര ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ശ്രീ. ജെയ്ക്കബ് ബേബി ഒലക്കേങ്കിൽ,
സിസ്റ്റർ ഡോ.ജിൻസി ഓത്തോട്ടിൽ , ശ്രീ. ബെന്നി മാളിയേക്കൽ , ശ്രീ. സി.ൽ . ടെന്നി , തിരുമേനിയുടെ സഹോദരൻ ശ്രീ. ബിജു പാച്ചാം പറമ്പിൽ എന്നിവർ സംസാരിച്ചു.
-
01/01/2023
വാഹന വിളംബര ജാഥ നടത്തി
പരിശുദ്ധ മാറൻ മാർ ആവ തൃതീയൻ പാതൃയാർക്കീസ് തിരുമേനിയുടെ പ്രഥമ ഭാരത സന്ദർശനത്തോടും 2000 വർഷങ്ങൾക്കു ശേഷം ഭാരതത്തിൽ നടക്കുന്ന മെത്രാപ്പോലീത്ത പട്ടാഭിഷേകത്തിന് മുന്നോടിയായി വാഹന വിളംബര ജാഥ സംഘടിപ്പിച്ചു. തൃശ്ശൂർ കോർപ്പറേഷൻ ഗ്രൗണ്ടിൽ ഷംസാബാദ് രൂപത അധ്യക്ഷൻ ബിഷപ്പ് മാർ റാഫേൽ തട്ടിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. അനേകം വാഹനങ്ങളുടെ അകമ്പടിയോടെ
കോർപ്പറേഷൻ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി സെന്റ് തോമസ് കോളേജ് വഴി കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളിയിൽ എത്തിച്ചേർന്നു. ജാഥ സമാപന സമ്മേളനത്തിൽ വെച്ച് ജാഥ പതാക ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത ജനറൽ കൺവീനർ ജേകബ് ബേബി ഒലക്കേങ്കലിൽ നിന്ന് ഏറ്റുവാങ്ങി. ഫാ.ജോസ് ജേക്കബ് വേങ്ങാശേരി , ഫാ.സിജോ ജോണി , ഫാ. റൂണോ വർഗീസ് , ചെയർമാൻ എ.എം. ആന്റണി , ജോയിന്റ് കൺവീനർ ജോസ് താഴ്ത്ത , ലിയോൺസ് കാങ്കപ്പാടൻ, ലാലി റാഫേൽ, രാജൻ ജോസ് മണ്ണുത്തി , ജിംറീവ്സ് സോളമൻ , ആൻസൺ കെ. ഡേവിഡ്, സി. ൽ . ടെന്നി , അബി ജെ. പൊൻമണിശ്ശേരി , ഡോ. റിഷി ഇമ്മട്ടി എന്നിവർ നേതൃത്വം നൽകി.
-
01/03/2023
സൗജന്യ മെഗാ സെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു.
2023 ജനുവരി 4-14 വരെ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആഗോള പരമാധ്യക്ഷൻ പരിശുദ്ധ കഥോലിക്കോസ് പാതൃയർക്കീസ് മാറൻ മാർ ആവ തൃതീയന്റെ പ്രഥമ ഇന്ത്യൻ സന്ദർശനത്തിന്റെയും മാർ ഔഗിൻ കുര്യാക്കോസ് തിരുമേനിയുടെ മെത്രാപ്പോലീത്തൻ പട്ടാഭിഷേക പരിപാടികളുടെ ഭാഗമായി ചാലിശ്ശേരി റോയൽ സെന്റൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ മെഗാ സെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് തൃശ്ശൂർ ACP ശ്രീ. കെ.കെ.സജീവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ. പ്രിൻസ് മാളിയേക്കൽ അധ്യക്ഷനായ യോഗത്തിൽ ഡോ. അബി പോൾ സ്വാഗതം പറയുകയും പോൾ താഴ്ത്ത നന്ദി പറയുകയും ചെയ്തു. സിസ്റ്റർ ഡോ. ജിൻസി ഓത്തോട്ടിൽ എ. എം. ആന്റണി , ജേക്കബ് ബേബി ഒലക്കേങ്കിൽ , പ്രൊഫ. ഡോ. റിഷി ഇമ്മട്ടി , പ്രൊഫ. ഡോ.ഷാജു ജോർജ് , ജോയ്സൺ പോൾ എന്നിവർ സംസാരിച്ചു.
-
01/07/2023
മാർ തിമോഥെയൂസ് രണ്ടാമൻ മെത്രാപോലീത്ത ജൻമശതാബ്ദി ഹാൾ കൂദാശ
നടത്തറ മാർ നർസൈ പള്ളിയിൽ ജനു 7 ന് , ശനിയാഴ്ച്ച രാവിലെ 7 മണിക്ക് അഭിവന്ദ്യ മാർ അപ്രേം അതാനിയേൽ മെത്രാപോലീത്ത (സിറിയ) മാർ തിമോഥെയൂസ് രണ്ടാമൻ മെത്രാപോലീത്ത ജൻമശതാബ്ദി ഹാൾ കൂദാശയും ഉദ്ഘാടവും നിർവഹിച്ചു . നിയുക്ത മെത്രാപോലീത്ത മാർ ഔഗിൻ കുരിയാക്കോസ് പങ്കെടുത്തു . വികാരി ഫാ.റൂണോ വർഗീസ്, സഹവികാരി ഡീക്കൻ ഫ്രെഡി ഡോൺ കൈക്കാരൻമാർ പി.സി. ബാബു, സി. വി. ജോബി, കൺവീനർ ജെയിംസ് ടി. ഊക്കൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
-
01/08/2023
മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു .
മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു . ഇന്ന് രാവിലെ 7 മണിക്ക് മെത്രാപ്പോലീത്തൻ അരമനയിൽ നിന്ന്
പാതൃയർക്കീസും മറ്റു പിതാക്കന്മാരും ഇന്ത്യയിൽ കാലം ചെയ്ത പൂർവികരായ മാർ ഔദീശോ , വിശുദ്ധ മാർ അബിമലേക്ക് തിമൊഥെയൂസ് , മാർ തോമ ധർമ്മോ , മാർ തിമൊഥെയൂസ് രണ്ടാമൻ , മാർ പൗലോസ് മാർ പൗലോസ് , എന്നിവരുടെ ഓർമ്മകൾ നിലനിൽക്കുന്ന മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിലേ വിശുദ്ധ മദ്ബഹായിൽ പരിശുദ്ധ കാഥോലിക്കോസ് പാതൃയർക്കീസ് മാറൻ മാർ ആവ തൃതീയന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിലാണ് മാർ ഔഗിൻ കൂരിയാക്കോസ് തിരുമേനിയെ ഇന്ത്യയുടെയും ദക്ഷിണ ഗൽഫ് രാജ്യങ്ങളുടേയും മെത്രാപ്പോലീത്തയായി വാഴിച്ചത്. ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയിൽ ആദ്യമായാണ് മെത്രാപ്പോലീത്തൻ പട്ടാഭിഷേകം നടക്കുന്നത്. ഇപ്പോഴത്തെ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ പിൻഗാമിയായിട്ടാണ് മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി അഭിഷിക്തനായത്. മാർ അപ്രേം മെത്രാപ്പോലീത്ത, മാർ അപ്രേം അഥ്നിയേൽ,മാർ ഇമ്മാനുവേൽ യോസേഫ് , മാർ പൗലോസ് ബെഞ്ചമിൻ,
മാർ ബെന്യാമിൻ എല്ല്യ, ആർച്ച്ഡീക്കൻ വില്ല്യം തോമ എന്നിവരും മെത്രാപ്പോലീത്ത പട്ടാഭിഷേകത്തിൽ സഹകാർമ്മികരായി. അനേകം വൈദികരും ഇന്ത്യയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷയ്ക്ക് സാക്ഷികളായി.
-
08/15/2022
മാർത്ത് മറിയം അവാർഡ് ഓഫ് ഓണർ
ആഗസ്റ്റ് 15ആം തീയതി പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാൾ ദിനത്തിൽ
നടത്തറ മാർ നർസൈ പള്ളി മഹിളാസമാജത്തിന്റെ ആഭിമുഖ്യത്തിൽ സഭയിലെ കന്യാസ്ത്രീമാർക്കും ശംശാനീത്തമാർക്കും മാർത്ത് മറിയം അവാർഡ് ഓഫ് ഓണർ സമ്മാനിച്ചു
-
08/28/2022
സൺഡെ സ്കൂൾ ഹോളിന്റെ കട്ടിളസമർപ്പണം
നടത്തറ മാർ നർസൈ പള്ളിയിൽ നിർമ്മാണം ആരംഭിച്ചിരിക്കുന്ന സൺഡെ സ്കൂൾ ഹോളിന്റെ കട്ടിളസമർപ്പണം വികാരി റവ. റൂണോ വർഗീസ് കശീശ നിർവഹിച്ചു. ഓഗസ്റ്റ് 28, ഞായർ വിശുദ്ധ കുർബാനക്കുശേഷം വിശ്വാസികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സഹവികാരി ഡീക്കൻ ഫ്രെഡ്ഡി ഡോൺ,
കൈക്കാരൻ ജോബി ചിറ്റിലപ്പിള്ളി, കൺവീനർ ജെയിംസ് ഊക്കൻ എന്നിവർ സന്നിഹിതരായിരുന്നു.
-
08/30/2022
World Council of Churches-Germany
The 11th Assembly of the World Council of Churches in Karlsruhe, Germany, under the theme "Christ's love moves the world to reconciliation and unity".
-
08/07/2022
ആയുർവേദ മെഡിക്കൽ ക്യാമ്പ്
കുരിയച്ചിറ മാറി ശ്ലീഹാ ചർച്ച് വിമൺ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് 2022 ആഗസ്റ്റ് 7 ഞായറാഴ്ച, കുരിയച്ചിറ എംടിഎച്ച്എസ് സ്കൂൾ ഹാളിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെ നടത്തപ്പെടുന്നു ഈ ആയുർവേദ മെഡിക്കൽ ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. സൗജന്യ മരുന്ന് വിതരണം ഉണ്ടായിരിക്കും
-
07/17/2022
E N T മെഡിക്കൽ ക്യാമ്പ്
പറവട്ടാനി മാർ അദ്ദായ് ശ്ലീഹാ പള്ളി മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ E N T മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം റവ.ഫാ.സി.ഡി പോളി നിർവഹിച്ചു.
-
07/12/2022
World Paper Bag Day
നെല്ലെങ്കര വിമൻ യൂത്ത്
അസോസിയേഷന്റെ നേതൃത്വത്തിൽ,ഇന്ന് ജൂലൈ 12, World Paper Bag Day ദിനത്തിൽ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ🛍️ നിരോധിക്കുക എന്ന ആശയം പങ്കുവച്ച്, നെല്ലെങ്കര L. P. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും, പേപ്പർ ബാഗുകൾ നൽകിയപ്പോൾ, ഇടവക വികാരി rev. Fr. നിപുൺ അറക്കലും ,അസിസ്റ്റന്റ് വികാരി dn. അബിൻ ബാബു എന്നിവരിൽ നിന്ന് പ്രധാനധ്യാപിക Smt. റീന ടീച്ചറും വിദ്യാർത്ഥികളും പേപ്പർ ബാഗുകൾ സ്വീകരിക്കുന്നു.
-
07/10/2022
നേതൃത്വ പരിശീലന ശിൽപ്പശാല
ക്രിസ്തു സാക്ഷികളായി സഭക്കും പൊതു സമൂഹത്തിനും മാതൃക ആയി പ്രവൃത്തിക്കുവാൻ ആത്മീയ , ഭൗതിക നേതൃനിരയിൽ ഉള്ളവർക്കു സാധിക്കണം എന്ന് മാർ ഔഗിൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളിയിൽ ഏകദിന നേതൃത്വ പരിശീലന ശിൽപ്പശാലയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു തിരുമേനി. ഡോ. മാർ അപ്രേം മെത്രാപ്പൊലീത്ത സെമിനാർ ഉദ്ഘാടനം ചെയ്തു. ഡീക്കൺ വി.വി. ജോസഫ് , പ്രവീൺ ജോർജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ട്രസ്റ്റി ബോർഡ് ചെയർമാൻ ആന്റണി എ.എം., HRD സെക്രട്ടറി ലിയോൺസ് കാങ്കപ്പാടൻ എന്നിവർ പ്രസംഗിച്ചു.
-
07/17/2022
യൂത്ത് ആലാഹാ
ബാംഗ്ലൂർ മാർ തിമോഥെയോസ് ഇടവകയിൽ യൂത്ത് ആലാഹാ എന്ന സംരംഭം രൂപം കൊണ്ടു.
സൺഡേ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം കഴിയുന്നതായ 15 വയസ്സ് മുതൽ 25 വയസ്സിൽ താഴെയുള്ള യുവജനങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ഒരു സംരംഭമാണ് യൂത്ത് ആലാഹാ. ദൈവത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു യുവജനം എന്ന അർത്ഥത്തോടെയാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുക. സഭയുടെ നട്ടെല്ലായ യുവജനങ്ങള്‍ക്ക് തങ്ങളുടെ കഴിവുകളെ ക്രിയാത്മകമായി ഉപയോഗിക്കാനും വേദപുസ്തക അടിസ്ഥാനത്തിലും മറ്റും പ്രവർത്തിക്കുന്നതിനും അത് മുഖാന്തരം ഇടവകയുടെ സമഗ്രമായ വളർച്ച സ്വായത്തമാക്കുവാനും വേണ്ടിയാണ് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയിട്ടുള്ളത്. അതിലൂടെ അനേകം യുവജനങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാനും ദൈവികമായ ദാനങ്ങൾ പങ്കുവയ്ക്കപ്പെടുവാനും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ഈ സംരംഭത്തിൻറെ പ്രോഗ്രാം കോർഡിനേറ്റർ ആയി മന്ന നിബു തിരഞ്ഞെടുക്കപ്പെട്ടു.