-
09/29/2023
56-മത് മെത്രാപോലീത്ത പട്ടാഭിഷേക നിറവിൽ മാർ അപ്രേം മെത്രാപോലീത്ത.
56 മത് മെത്രാപ്പോലീത്ത പട്ടാഭിഷേക നിറവിൽ എത്തിനിൽക്കുന്ന അഭിവന്ദ്യ Dr. മാർ അപ്രേം മെത്രാപ്പോലീത്തയെ ആദരിച്ചു.
ട്രസ്റ്റീ ബോർഡ് അംഗങ്ങളും വിവിധ സംഘടനകളും തിരുമേനിക്ക് ആശംസകളുമായി എത്തിച്ചേർന്നു.
-
09/29/2023
56-മത് മെത്രാപോലീത്ത പട്ടാഭിഷേക നിറവിൽ മാർ അപ്രേം മെത്രാപോലീത്ത.
56 മത് മെത്രാപ്പോലീത്ത പട്ടാഭിഷേക നിറവിൽ എത്തിനിൽക്കുന്ന അഭിവന്ദ്യ Dr. മാർ അപ്രേം മെത്രാപ്പോലീത്തയെ ആദരിച്ചു.
ട്രസ്റ്റീ ബോർഡ് അംഗങ്ങളും വിവിധ സംഘടനകളും തിരുമേനിക്ക് ആശംസകളുമായി എത്തിച്ചേർന്നു.
-
09/24/2023
ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
പൗരസ്ത്യ കൽദായ സുറിയാനി സഭ കേന്ദ്ര യൂത്ത്സ് അസോസിയേഷന്റെയും ചിയ്യാരം മാർ ദിൻഹ 1 പാരിഷ് യൂത്ത്സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബിഷപ്പ് Dr പൗലോസ് മാർ പൗലോസ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് കുരിയച്ചിറ തൃശൂർ സ്പോർട്സ് സെന്ററിൽ സംഘടിപ്പിച്ചു. കേരള സംസ്ഥാന ബാഡ്മിന്റൺ കോച്ച് ആയ Dr. റിനോഷ് ജെയിംസ് ടൂർണമെന്റ് ഉൽഘാടനം ചെയ്തു.അഭിവന്യ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്താ ഫൈനൽ മത്സരങ്ങളിൽ ആശംസകൾ നേരുവാൻ എത്തിച്ചേർന്നിരുന്നു.
സെൻട്രൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയ ജേക്കബ് ബേബി ഒലെക്കെങ്കിൽ, വിമൻസ് യൂത്ത്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഫെബി കെവിൻ എന്നിവർ ആശംസകൾ നേർന്നു. കേന്ദ്ര യൂത്ത്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഫിൻ ജോണും ചിയ്യാരം ഇടവക സെക്രട്ടറി പോൾ അഭിമലേക്കും ടൂർണമെന്റിന് നേതൃത്വം നൽകി.
വിജയികൾ
-
09/10/2023
Road Safety Awareness Campaign
പൗരസ്ത്യ കൽദായ സുറിയാനി സഭ യൂത്ത്സ് അസോസിയേഷന്റെ മുണ്ടൂർ, തിരൂർ, കുന്നംകുളം, പട്ടിക്കാട് എന്നി ഇടവക യൂത്ത്സ് ശാഖകളുടെ മേൽനോട്ടത്തിൽ നടത്തുന്ന *Road Safety Awareness Campaign* ഇന്ന് ചേലക്കോട്ടുകര സെന്ററിൽ വെച്ച് നടത്തി . പ്രസ്തുത പരിപാടി തൃശൂർ മോട്ടോർ വാഹന വകുപ്പ് *Asst MVI ശ്രീ ജിയോ ജെ വാഴപ്പിള്ളി* ഉൽഘടനം ചെയ്തു. *ചേലക്കോട്ടുകര വികാരി പോളി അച്ഛൻ* അധ്യക്ഷനായിരുന്നു. സഭ വൈസ് ചെയർമാൻ *ശ്രീ രാജൻ മണ്ണുത്തി, കേന്ദ്ര യൂത്ത്സ് സെക്രട്ടറി ശ്രീ ജോഫിൻ ജോൺ ഒല്ലൂക്കാരൻ, കൺവീനർ ജിസ്സ് ഷാജി ,Asst MVI ശ്രീ പയസ്* എന്നിവർ സന്നിഹിതരായിരുന്നു .
തുടർന്ന് Road Safty Awareness ലഘു ലേഖ ഡ്രൈവർമാർക്ക് നൽകി ബോധവൽക്കരണം നടത്തി.
-
08/20/2023
Save Food, Donate Food.
*"Save Food, Donate Food "*
പൗരസ്ത്യ കൽദായ സുറിയാനി സഭ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ കേന്ദ്ര യൂത്ത്സ് അസോസിയേഷനും നെല്ലങ്കര, കുരിയച്ചിറ, നെല്ലിക്കുന്ന് എന്നീ ഇടവക യൂത്ത്സ് അസോസിയേഷനുകൾ സംയുക്തമായി *അന്താരാഷ്ട്ര യുവജനദിന കർമപദ്ധതിയുടെ ഭാഗമായി* സമൂഹത്തിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി *"Save Food, Donate Food "* ക്യാമ്പയിൻ *ക്ലർജി സെക്രട്ടറിയായ ഫാദർ കെ ആർ ഇനാശു അച്ഛൻ* ഓഗസ്റ്റ് ഇരുപതാം തീയതി നടത്തിയ ബിഷപ്പ് മാർ പൗലോസ് പൗലോസ് മെമ്മോറിയൽ ടൂർണമെന്റിൽ വച്ച് ഉദ്ഘാടനം ചെയ്തു.
*മേൽപ്പറഞ്ഞ പദ്ധതിയിൽ ലക്ഷ്യം സഭയിലും സമൂഹത്തിലും അനാവശ്യമായി ഭക്ഷണം പാഴാക്കുന്നത് അശേഷം ഒഴിവാക്കുക എന്നാണ്. അതിനോടൊപ്പം നമ്മുടെ ഓരോത്തരുടെ വിശേഷ ദിവസങ്ങളിൽ ചെറിയൊരു തുക ദാനം ചെയ്തുകൊണ്ട് സമൂഹത്തിലെ അശരണായ വ്യക്തികൾക്ക് ഭക്ഷണം നൽകുവാനുമുള്ള ഒരു കർമ്മപദ്ധതിയാണിത്.* പ്രസ്തുത പരിപാടിയിൽ *കേന്ദ്ര സെക്രട്ടറി ശ്രീ ജോഫിൻ ജോൺ ക്യാമ്പയിൻ കോർഡിനേറ്റർ ശ്രീ നിധിൻ സണ്ണി മാർത്ത മറിയം വലിയ പള്ളി ഇടവക യൂത്ത് സെക്രട്ടറി ശ്രീ ദേവസി* എന്നിവർ സന്നിഹിതരായിരുന്നു
-
08/20/2023
ഓറിയന്റേഷൻ ക്ലാസ്സ് നടത്തി.
,
ചിയ്യാരം മാർ ദിൻഹ 1 ഇടവകയിലെ വിമൺ യൂത്ത്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടവക ജനങ്ങൾക്കായി *"കുടുംബം ഒരു സ്വർഗ്ഗം"* എന്ന വിഷയത്തിൽ ഓറിയന്റേഷൻ ക്ലാസ്സ് നടത്തി.ഇടവക വികാരി റവ. ഫാ.ലാസർ മഠത്തുംപടി കശ്ശീശ എല്ലാവരേയും ക്ലാസിലേക്ക് സ്വാഗതം ചെയ്തു.തുടർന്ന് പൌരസ്ത്യ കൽദായ സുറിയാനി സഭാംഗവും അമല മെഡിക്കൽ കോളേജ് പ്രൊഫസറുമായ *ഡോ. മിനി കരിയപ്പ* ക്ലാസ്സ് നയിച്ചു.ഇടവക വിമൺ യൂത്ത്സ് അസോസിയേഷൻ സെക്രട്ടറി സെറീന നിക്കോളാസ് ഏവർക്കും നന്ദി അർപ്പിച്ചു.
-
08/20/2023
കരിയർ ഗൈഡൻസ് ക്ലാസ്സ് സങ്കടിപ്പിച്ചു.
പടിഞ്ഞാറേകോട്ട മാർ ഔഗിൻ തൂവാന പള്ളിയിൽ ഇടവക മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി. ഇടവക മെയ്സ് സെക്രട്ടറി ഡിക്സൺ ജോസഫ് എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഇടവക വികാരി Fr. ടിന്റോ തീമൊത്തി യോഗത്തിൽ അധ്യക്ഷം വഹിച്ചു. FR. ചാർളി. M. ആന്റണി, കേന്ദ്ര മെയ്സ് സെക്രട്ടറി അബി. J. പൊന്മാണിശ്ശേരി എന്നിവർ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് വികാരി Fr. മോഹൻ കോനിക്കര കശീശ ക്ലാസ്സിൽ എത്തിച്ചേർന്ന എല്ലാവർക്കും വേണ്ടി കരിയർ ഗൈഡൻസ് സെമിനാർ നടത്തി. ഇടവക മെയ്സ് ജോയന്റ് സെക്രട്ടറി ശ്രീ. ബിനോജ് ലാസർ ഇമ്മട്ടി നന്ദി എല്ലാവർക്കും അറിയിച്ചു🙏
-
07/30/2023
മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം
മെൻസ് അസോസിയേഷൻ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ മണിപ്പൂർ ജനതക്ക് വേണ്ടി സൈക്കിൾ റാലി നടത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.മാർത്ത് മറിയം വലിയ പള്ളിയിൽ നിന്ന് ആരംഭിച്ച സൈക്കിൾ -ബൈക്ക് റാലി സ്വരാജ് റൗണ്ട് ചുറ്റി ഇ എം എസ് സ്ക്വയറിൽ സമാപിച്ചു.സമാപന സമ്മേളനത്തിൽ അഭിവന്ദ്യ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപോലീത്ത മണിപ്പൂർ ജനതയ്ക്ക് വേണ്ടി സംസാരിച്ചു. നിരന്തര പ്രാർത്ഥന ഈ വിഷയത്തിൽ വേണമെന്നും സർക്കാർ നീതിയുക്തമായി പ്രവർത്തിക്കണമെന്നും തിരുമേനി അഭിപ്രയപ്പെട്ടു.
https://youtu.be/_f8W41sRtG0
-
07/12/2023
അന്ധാരാഷ്ട്ര പേപ്പർ ബാഗ് ദിനം ആചരിച്ചു.
🛍️ *പേപ്പർ ബാഗ് ദിനം_*🛍️
മണ്ണില്‍ വിഘടിക്കാന്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ എടുക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ മാറ്റി അവയ്ക്ക് പകരം പേപ്പര്‍ ബാഗുകള്‍ ഉപയോഗിച്ച് പ്രകൃതി സംരക്ഷണത്തിൽ കൈകോർക്കാൻ വളർന്നുവരുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഒപ്പം വിദ്യാർത്ഥികളെ ചെറിയൊരു കൈത്തൊഴിൽ അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും പൗരസ്ത്യ കൽദായ സുറിയാനി സഭ കേന്ദ്ര വിമൺ യൂത്ത്സ് അസോസിയേഷൻ കുരിയച്ചിറ മാർ തിമോഥെയോസ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി *പേപ്പർ ബാഗ് നിർമ്മാണ വർക്ക്ഷോപ്പ്* നടത്തി. വിമൺ യൂത്ത്സ് അസോസിയേഷൻ അംഗങ്ങളായ *ഫെബി കെവിൻ, പ്രിയ സജി, ബ്ലെസ്സി ബിജു,അനു മാത്യുസ്, സുസ്മി ടിന്റോ, നവ്യ ആൽഫ്രഡ്* എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.
-
07/09/2023
ഈ വർഷത്തെ 'ദബ്റായ റാബ' അവാർഡ് പ്രഖ്യാപിച്ചു.
മെൻസ് അസോസിയേഷൻ കേന്ദ്ര സമതിയുടെ ദബ്റായ റാബ (ശ്രേഷ്o കർഷകൻ)അവാർഡ് ജേതാവായി ഈ വർഷം വലിയപള്ളി ഇടവകാംഗം ശ്രീ.ചിറ്റിലപ്പിള്ളി ചാൾസിനെ തിരഞ്ഞെടുത്തു കൃഷിയും നാടൻ ജീവിതവും തന്റെ മുഖമുദ്രയായി സ്വീകരിച്ചു ജീവിക്കുന്ന അദ്ദേഹത്തിന് അഭിവന്ദ്യ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത അവാർഡ് നൽകി ആദരിച്ചു.
-
07/09/2023
Triumphant 2023
പൗരസ്ത്യ കൽദായ സുറിയാനി സഭ കേന്ദ്ര യൂത്ത്സ് അസോസിയേഷൻ നേതൃത്വത്തിൽ Triumphant 2023 സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി Prof. Dr. P ഭാനുമതി ( ഡയറക്ടർ, അസോസിയേഷൻ ഫോർ മെന്റലി ഹാൻഡിക്കപ്പ്ഡ് അഡൾട്ട്സ് ) ഉൽഘാടനം ചെയ്തു. അഭിവന്യ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപോലീത്ത അധ്യക്ഷത വഹിച്ചു. തുടർന്ന് സഭയിലെ SSLC, Plus two, Degree, Master Degree മറ്റുനേട്ടങ്ങൾ വിജയിച്ചവരെ ആദരിച്ചു. ഫാ. ജാക്സ് ചാണ്ടി സ്വാഗതം ആശംസിച്ചു. Mr. A M Antony ( Chairman, പൗരസ്ത്യ കൽദായ സുറിയാനി സഭ), സിസ്റ്റർ Dr. ജിൻസി ഒത്തോട്ടിൽ ( പ്രസിഡന്റ്, വുമൺസ് യൂത്ത്സ് അസോസിയേഷൻ ) എന്നിവർ ആശംസകൾ അറിയികുകയും Mr. ജോഫിൻ ജോൺ ഒല്ലൂക്കാരൻ നന്ദി രേഖപെടുത്തുകയും ചെയ്തു , യൂത്ത്സ് അസോസിയേഷൻ പ്രവർത്തകരായ അരുൺ, ഗിഫ്റ്റൻ, നിതിൻ, ബിജോയ്, ജിസ് ഷാജി, ആൽബിൻ, ലിൻസൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
-
06/13/2023
മാർ അപ്രേം തിരുമേനിയുടെ ജന്മദിനം ആഘോഷിച്ചു
പൗരസ്ത്യ കൽദായ സുറിയാനി സഭ പാട്രിയാർക്കൽ പ്രതിനിധിയായ അഭിവന്ദ്യ Dr. മാർ അപ്രേം മെത്രാപ്പോലീത്തയുടെ 84- ാം ജന്മദിനത്തിനോട് അനുബന്ധിച്ച്* കേന്ദ്ര യൂത്ത്സ് അസോസിയേഷൻ കാര്യാട്ടുകര അമ്മ ( Association of mentally handicapped Adults ) യിലെ അന്തെവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുകയും അവരോടുടൊപ്പം സമയം ചിലവഴിക്കുകയും മധുര പലഹാര വിതരണം ചെയുകയും ചെയ്തു.* പ്രസ്തുത പരിപാടിയിൽ ബഹുമാനപെട്ട അഭിവന്യ മാർ ഔഗിൻ കുര്യാക്കോസ് തിരുമേനി മാർ അപ്രേം തിരുമേനിക്ക് വേണ്ടി ആശംസകൾ അറിയിച്ചു. അമ്മ ഡയറക്ടർ Dr. പി ഭാനുമതി, യൂത്ത്സ് പ്രസിഡന്റ് Fr ജാക്സ് ചാണ്ടി, സെക്രട്ടറി ജോഫിൻ ജോൺ ഒല്ലൂക്കാരൻ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
-
06/11/2023
വി. കൈവെപ്പ് ശുശ്രൂഷ.
ജൂൺ 11 ന് മാർ അദ്ദായി ശ്ലീഹാ ഇടവകയിൽ വി. കുർബ്ബാന മധ്യേ മാമ്പള്ളി റിനോജ് ഡേവീസ് ശമ്മാശന് കശ്ശീശ്ശ പട്ടം നൽകി. മെത്രാപോലീത്ത മാർ ഔഗിൻ കുരിയാക്കോസ് ശുശ്രൂഷക്ക് കർമികത്വം വഹിച്ചു. വി. കുർബ്ബാനക്ക് ശേഷം അനുമോദന സമ്മേളനം സംഘടിപ്പിച്ചു.
-
06/11/2023
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പട്ടിക്കാട് മാർ തോമ ശ്ലീഹാ ഇടവകയിൽ ഇടവക യൂത്ത്സ് അസോസിയേഷന്റെയും തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേനിന്റെയും ആഭിമുഖ്യത്തിൽ രക്‌തദാന ക്യാമ്പ് നടത്തി.
2023 ജൂൺ 11ന് പള്ളിയിൽ രാവിലെ 9.30 മുതൽ 12.30 വരെ നടന്ന ക്യാമ്പിൽ അനവധി ജനങ്ങൾ സഹകരിച്ചു
-
05/31/2023
പുകയില വിരുദ്ധ ദിനം ആചരിച്ചു.
May 31 ലോക പുകയില വിരുദ്ധ ദിനത്തിൽ പൌരസ്ത്യ കൽദായ സുറിയാനി സഭ വിവിധ ഇടവകകളിൽ പുകയില വിരുദ്ധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.
"പുകച്ചു തള്ളരുത് ജീവനും ജീവിതവും : പുകയില : പരിസ്ഥിതിക്കും ഭീഷണി " എന്ന ഈ വർഷത്തെ സന്ദേശത്തെ ഉൾക്കൊണ്ട് ക്ലാസ്സുകളും, പ്രതിജ്ഞകളും, മറ്റു പുകയില വിരുദ്ധ പ്രവർത്തനങ്ങളും ഇടവകൾ ക്രമീകരിച്ചു.
-
05/21/2023
യൂത്ത്സ് അസോസിയേഷൻ മാർ ഔഗിൻ മെത്രാപോലീത്തയുടെ ജന്മദിനം ആചാരിച്ചു.
യൂത്ത്സ് അസോസിയേഷന്റെ രക്ഷധികാരിയായ അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ് തിരുമേനിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചു യൂത്ത്സ് അസോസിയേഷൻ കേന്ദ്ര സമിതിയുടെ കീഴിലുള്ള വിവിധ ഇടവക യൂത്ത്സ് അസോസിയേഷനുകളുടെ നേത്രത്വത്തിൽ നെല്ലങ്കര കാൽഡിയൻ സിറിയൻ L P School, മുളയം ആശ്രമം, കാലത്തോടെ M T M ഓർഫനെജ്, സഭയിലെ വിദ്യാർത്ഥികൾ എന്നിവർക്ക് പഠനസാമഗ്രികൾ നൽകി. പ്രസ്തുത പരിപാടിയിൽ സെൻട്രൽ യൂത്ത്സ് പ്രസിഡന്റ് Fr ജാക്സ് ചാണ്ടി, സെക്രട്ടറി ജോഫിൻ, മാർ നർസെ പള്ളി യൂത്ത് സെക്രട്ടറി ഷിന്റോ, കിഴക്കേ കോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളി യൂത്ത് സെക്രട്ടറി ജിൽസൺ, മറ്റു യൂത്ത് പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
-
05/12/2023
203-മത് അന്താരാഷ്ട്ര നേഴ്സ് ദിനം ആചരിച്ചു
പൗരസ്ത്യ കൽദായ സുറിയാനി സഭ യൂത്ത്സ് അസോസിയേഷൻ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ 203-മത് അന്താരാഷ്ട്ര നേഴ്സ് ദിനം തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ആചരിച്ചു.ചടങ്ങിൽ തൃശ്ശൂർ ജില്ലാ ആശുപത്രി നഴ്സിംഗ് സുപ്രഡന്റ് ശ്രീമതി ജമീലയും യൂത്ത്സ് അസോസിയേഷൻ കേന്ദ്ര പ്രസിഡന്റ് ഫാദർ ജാക്സ് ചാണ്ടിയും സന്നിഹിതരായിരുന്നു.തുടർന്ന് സമൂഹത്തിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ജില്ലാ ആശുപത്രിയിലെ നഴ്സമാരെ ആദരിക്കുകയും മധുരപലഹാര വിതരണം നടത്തുകയും ചെയ്തു.തുടർന്ന് സമൂഹത്തിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ജില്ലാ ആശുപത്രിയിലെ നഴ്സമാരെ ആദരിക്കുകയും മധുരപലഹാര വിതരണം നടത്തുകയും ചെയ്തു.യൂത്ത്സ് അസോസിയേഷൻ പ്രവർത്തകരായ ശ്രീ ഗിഫ്റ്റൻ ജോസഫ്, ശ്രീ അരുൺ ടോണി, ശ്രീ അൽബിൻ റോയ്, ശ്രീ ബിജോയ്, ശ്രീ ലിൻസൺ എന്നിവർ നേതൃത്വം കൊടുത്തു
-
05/01/2023
പൗരസ്ത്യ കൽദായ സുറിയാനി സഭ പിതാക്കന്മാരായ വിശുദ്ധ മാർ അബി മലേക് തിമോഥെയൂസ് തിരുമേനിയുടെ ഓർമ്മ തിരുനാളും ഇന്ത്യയിലെ കാലം ചെയ്ത മറ്റു തിരുമേനിമാരുടെ ഓർമ ദിനവും വിവിധ പരിപാടികളോടെ ആചാരിച്ചു.
ഓർമ്മ തിരുനാളിനോടും
ഇന്ത്യയിലെ കാലം ചെയ്ത
മാർ ഔദീശോ, മാർ തോമ ധർമ്മോ, ഡോ. പൗലോസ് മാർ പൗലോസ്, മാർ തിമോഥെയൂസ് രണ്ടാമൻ എന്നിവരുടെ ഓർമ്മ ദിനത്തോടും അനുബന്ധിച്ചുള്ള സമൂഹസദ്യ മാർ അപ്രേം വെഞ്ചിരിച്ചു.തുടർന്ന് നടന്ന സമൂഹ സദ്യയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധ കുർബ്ബാന,തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന അന്നീദ ശുശ്രൂഷ എന്നിവയും ചടങ്ങിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി K രാജൻ ഉത്ഘാടനം ചെയ്തു.മാർ ഔഗിൻ കുരിയാക്കോസ് അധ്യക്ഷത വഹിച്ചു.മാർ അപ്രേം,മേയർ എം കേ വർഗീസ്,ഡെപ്യൂട്ടി മേയർ ML റോസി ബാലചന്ദ്രൻ എംഎൽഎ തുടങ്ങിയവർ സംസാരിച്ചു.
-
04/21/2023
NCCI ക്വാഡ്രെന്നിയൽ മീറ്റിങ്ങിൽ കൽദയ സുറിയാനി സഭയുടെ മെത്രാപൊലീത്ത മാർ ഔഗിൻ കുര്യാക്കോസിനെ ആദരിച്ചു.
2023 ഏപ്രിൽ 20 മുതൽ 24 വരെ ഹൈദ്രാബാദിലെ ഹെൻറി മാർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നതായ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ ക്വാർഡ്രൈനിയൽ മീറ്റിങ്ങിൽ പൌരസ്ത്യ കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ആദരിച്ചു. സഭയുടെ നവ മെത്രാപോലീത്ത ആയി അഭിഷിക്തൻ ആയിതിനാണ് ആദരവ് നൽകിയത്.
-
04/18/2023
പൗരസ്ത്യ കൽദായ സുറിയാനി സഭ ഓർമ്മ തിരുനാൾ കാൽനാട്ടുകർമ്മം നടത്തി
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കാലം ചെയ്ത വിശുദ്ധ അബിമാലേക് മാർ തിമോഥെയൂസ് മെത്രാപ്പോലീത്തയുടെ ഓർമ്മ തിരുനാളും, ഇന്ത്യയിൽ കാലം ചെയ്ത മാർ ഔദിശോ, മാർ തോമാ ധർമ്മോ, പൗലോസ് മാർ പൗലോസ്, മാർ തിമോഥെയൂസ് രണ്ടാമൻ എന്നീ
തിരുമേനിമാരുടെ ഓർമ്മ ദിനത്തിനോടും അനുബന്ധിച്ച് എല്ലാവർഷവും മെയ് ഒന്നാം തീയതി നടത്തുന്ന അന്നീദാ ശുശ്രൂഷ, സാമൂഹ സദ്യ, അനുസ്മരണ സമ്മേളനത്തിൻ്റെ പന്തൽ കാൽനാട്ടുകർമ്മം വലിയ പള്ളി അങ്കണത്തിൽ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. വികാരി ജനറൽ ഫാദർ ജോസ് ജേക്കബ് വേങ്ങശ്ശേരി, വലിയ പള്ളി വികാരി ഫാദർ സിറിൽ ആൻറണി, ട്രസ്റ്റ് ബോർഡ് ചെയർമാൻ /ജനറൽ കൺവീനർ എ എം ആൻറണി, വൈസ് ചെയർമാൻ ജേക്കബ് ബേബി ഒലക്കേങ്ങൽ, ജോയിൻറ് കൺവീനർമാരായ സി എൽ ടെന്നി, വർഗീസ് ജെ ഒല്ലൂക്കാരൻ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ രാജൻ ജോസ് മണ്ണുത്തി, ലിയോൺ കാങ്കപ്പാടൻ, ജോസ് താഴ്ത്ത, ആൻസ് കെ ഡേവിസ്, ജിംറീവ്സ് സോളമൻ, മുൻ ട്രസ്റ്റ് ബോർഡ് ചെയർമാൻ ഐ ജി ജോയ്, തുടങ്ങി ഒട്ടേറെ പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.